Questions? Call us at +91 9995823539

Refer Someone

കലേയ്‌ഡോ ഗാഥ

ഇന്ത്യയിലെ ഫാർമസികൾ ലഭ്യമാക്കുന്ന ചെയ്യുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് 2016 നവംബറിൽ കലേയ്‌ഡോ ഹെൽത്ത് എന്ന സ്ഥാപനം ആരംഭിച്ചത്. കലേയ്‌ഡോ ബോക്സ് എന്ന ഞങ്ങളുടെ പ്രാരംഭ സേവനം, മരുന്ന് കഴിക്കുന്ന കാര്യത്തിൽ കൃത്യത പാലിക്കാൻ ബുദ്ധിമുട്ടുന്നവർക്കു ഒരു നൂതന പരിഹാരമാണ് നൽകുന്നത്. കലേയ്‌ഡോ ബോക്സ് സേവനങ്ങളിലൂടെ നിങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.ഡോസ് അനുസരിച്ചുള്ള മരുന്നുകൾ ചിട്ടപ്പെടുത്തി തരുന്ന പ്രത്യേകമായ സേവനമാണ് കലേയ്‌ഡോ ബോക്സ് പ്രദാനം ചെയ്യുന്നത്. ഓരോരുത്തർക്കും ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള മരുന്നുകൾ തനതായ രീതിയിൽ പാക്ക് ചെയ്തു തരുന്നതിനാൽ മരുന്നിന്റെ കാര്യത്തിൽ സാധാരണ രോഗികൾക്ക് ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ ഒഴിവാക്കി കൂടുതൽ കൃത്യത പാലിക്കാൻ സാധിക്കും.

വീക്ഷണം

ഞങ്ങളുടെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും സ്ഥാപിതമായ പരിഹാരങ്ങളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഞങ്ങൾ ലക്ഷ്യമിടുന്നത് ഓരോ ഉപഭോക്താക്കൾക്കും ലോകോത്തര ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുക എന്നതാണ്.

ദൗത്യം

ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്ന സേവനങ്ങൾ പ്രദാനം ചെയ്യാൻ ഞങ്ങൾ നിരന്തരമായി പ്രയത്നിക്കുന്നു.

ഞങ്ങളുടെ കമ്പനിയെക്കുറിച്ചും വളർച്ചയെക്കുറിച്ചും അറിയുവാൻ അറിയാനും ഞങ്ങളുടെ ബ്ലോഗ് വരിക്കാരാകൂ


ടീം കലേയ്‌ഡോ

നിഖിൽ ജോർജ്
Founder & CEO

നിഖിൽ ജോർജ്
Founder & CEO

മൂല്യങ്ങൾ

ഉപഭോക്താക്കളുടെ ആരോഗ്യവും ക്ഷേമവും ഞങ്ങൾ മെച്ചപ്പെടുത്തുന്നു

ഞങ്ങളുടെ ഉപഭോക്താക്കളെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഏറ്റവും അനുയോജ്യമായ അവസ്ഥയിലേക്ക് നയിക്കാൻ പരിശ്രമിക്കും.

ഞങ്ങൾ എല്ലാവരോടും ദയയോടെ പെരുമാറുന്നു

ഞങ്ങൾ ഉപഭോക്താക്കളോടും സഹപ്രവർത്തകരോടും മറ്റു ഭാഗഭാക്കുകളോടും സ്നേഹത്തോടെയും ഊഷ്മളതയോടെയും പെരുമാറുന്നു.

സഹപ്രവർത്തകരുടെ വളർച്ചയെയും വികസനത്തെയും ഞങ്ങൾ പിന്തുണയ്ക്കുന്നു

എല്ലാ ടീം അംഗങ്ങളുടെയും (കുടുംബാംഗങ്ങളെന്നപോലെ) നിരന്തരമായ വളർച്ചയും, പഠനവും വിജയവും ഞങ്ങൾ പിന്തുണയ്ക്കുന്നു.

ഗുണനിലവാരത്തിലും മൂല്യങ്ങളിലും ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയില്ല

ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും പ്രൊഫഷണൽ ധാർമ്മികതയും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

തുടർച്ചയായ അഭിവൃദ്ധിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്

ഞങ്ങളുടെ ഉപഭോക്താക്കളിലും സഹപ്രവർത്തകരിലും അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ക്രിയാത്മകമായ വഴികൾ കണ്ടെത്താൻ നിരന്തരമായി പരിശ്രമിക്കുന്നു.

ഞങ്ങൾ ചെയ്യുന്ന ജോലി ഞങ്ങൾക്ക് സന്തോഷവും പ്രചോദനവും പ്രദാനം ചെയ്യുന്നു

ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഞങ്ങൾ അതീവതല്പരരായതിനാൽ ഓരോ നിമിഷവും പ്രവർത്തിക്കുന്നതിൽ ഞങ്ങൾ സന്തോഷം കണ്ടെത്തുന്നു

ഞങ്ങൾ സേവിക്കുന്ന സമൂഹങ്ങളുടെ വികസനത്തിന് ഞങ്ങൾ സംഭാവന നൽകുന്നു

ഞങ്ങൾ സേവിക്കുന്ന സമൂഹങ്ങളുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്നതിനും വഴി കണ്ടെത്തുന്നു.

ഞങ്ങളോടൊത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

കൂടുതൽ അറിയാൻ

ആരോഗ്യമുള്ള സമൂഹങ്ങളെ വികസിപ്പിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാൻ വരിക്കാരാവുക